Connect with us

Wayanad

കൊയിലേരിയില്‍ സി പി എം- ബി ജെ പി സംഘര്‍ഷം

Published

|

Last Updated

മാനന്തവാടി: കൊയിലേരിയില്‍ സി പി എം ബി ജെ പി സംഘര്‍ഷം. ഫള്ക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കൊയിലേരിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.കഴിഞ്ഞ ദിവസം നരേന്ദ്രമോഡിക്ക് അനുകൂലിച്ച് ഫഌക്‌സ് ബോര്‍ഡ് ഉയര്‍ത്തിയിരുന്നു.
ഇതിന് സമീപത്തായി സി പി എമ്മും ഇതിനെതിരെയായി ഫഌക്‌സ് ബോര്‍ഡ് വെച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ സി പി എം ഫഌക്‌സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ഡി വൈ എഫ് ഐയുടെ നേതൃത്തില്‍ പ്രതിഷേവും നടത്തി. ഇതിനിടെ ബി ജെ പി സ്ഥാപിച്ച് ഫഌക്‌സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ടു.
ഇതിനെ തുടര്‍ന്നാണ് കൊയിലേരിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പനമരം മാനന്തവടി റോഡില്‍ ബി ജെ പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മാനന്തവാടി ഡി വൈ എസ് പി, എ ആര്‍ പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥസലത്തത്തി പ്രകോപിതരായ പ്രവര്‍ത്തകരെ വിരട്ടിയോടിച്ചിതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിപിച്ചത്. രാത്രി ഒമ്പത് മണിയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. മാനന്തവാടി സി ഐ, പി എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത്് ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest