Connect with us

Kannur

ടിന്റു ലൂക്കയ്ക്ക് ജി വി പുരസ്‌കാരം; മലയോരം ആഹ്ലാദത്തില്‍

Published

|

Last Updated

ഇരിട്ടി: ലോക കായിക ഭൂപടത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ടിന്റു ലൂക്കയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ജി വി രാജ പുരസ്‌കാരം ലഭിച്ചത്. അര്‍ഹതയ്ക്കുള്ള അംഗീകാരമായി. ഒരു ലക്ഷവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കരിക്കോട്ടക്കരി വാളത്തോട് ഗ്രാമത്തില്‍ നിന്നും പ്രതികൂല ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ ഉഷ അത്‌ലറ്റിക് സ്‌കൂളില്‍ ചേര്‍ന്ന് കഠിനപ്രയത്‌നത്തിലൂടെയാണ് ടിന്റു ലൂക്ക രാജ്യാന്തര താരമായി മാറിയത്. അവാര്‍ഡ് തിളക്കത്തിനിടയില്‍ രണ്ടര വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വീടും സ്ഥലവുമെന്ന ടിന്റുവിന്റെ സ്വപ്‌നം ഇന്നും കടലാസില്‍ തന്നെ.
ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം കാത്ത സമയത്തായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ടിന്റുവിന് വീടും സ്ഥലവും നല്‍കുമെന്ന് പ്രഖ്യാപിച്ചത്. വീടുവെക്കാനുള്ള 10 ലക്ഷം രൂപ ടിന്റുവിന് കൈമാറിയെങ്കിലും സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ല. ചാവശ്ശേരി വില്ലേജ് ഓഫീസിന് സമീപം തലശ്ശേരി തഹസില്‍ദാര്‍ ഉള്‍പ്പെട്ട കമ്മിറ്റി സ്ഥലം കണ്ടെത്തിയിരുന്നുവെങ്കിലും സാങ്കേതികത്വത്തില്‍ കുടുങ്ങി ഇതുവരെ കൈമാറിയിട്ടില്ല. വള്ളത്തോടെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ വീട്ടിലാണ് ടിന്റുവും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ടിന്റുവിന്റെ അച്ഛന്‍ ലൂക്ക വീടുപണികള്‍ക്കായി ആറ് മാസം മുമ്പ് ഗള്‍ഫില്‍ നിന്ന് ലീവെടുത്ത് നാട്ടിലെത്തിയെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലം ലഭിക്കുന്നതിനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
ജീവിത പ്രാരംബ്ധങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ അഭിമാനതാരമായി മാറിയ മകള്‍ക്ക് നല്ല പ്രോത്സാഹനമാണ് മാതാപിതാക്കള്‍ നല്‍കുന്നത്.

 

 

---- facebook comment plugin here -----

Latest