Connect with us

Malappuram

എസ് വൈ എസ് പഠനതീരം ഇന്ന്

Published

|

Last Updated

തിരൂരങ്ങാടി: എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ ഭാഗമായി നന്നമ്പ്ര സര്‍ക്കിള്‍ പഠനതീരം ഇന്ന് വൈകുന്നേരം 3.30 മുതല്‍ 9.30വരേ ചെറുമുക്ക് ടൗണ്‍ റൂഹുല്‍ ഇസ്‌സലാം സുന്നി മദ്‌റസയില്‍ നടക്കും. വിവിധ സെഷനുകള്‍ക്ക് ഊരകം അബ്ദുറഹ്മാന്‍ സഖാഫി, മൊയ്തീന്‍ മാസ്റ്റര്‍ കണ്ണമംഗലം, ഇ മുഹമ്മദലി സഖാഫി, വ ിടി ഹമീദ് ഹാജി നേതൃത്വം നല്‍കും. തിരൂരങ്ങാടി ഏ ആര്‍ നഗര്‍ സര്‍ക്കിള്‍ പഠനതീരം നാളെ വൈകുന്നേരം 3.30 മുതല്‍ 9.30വരേ വി കെ പടി അല്ലിയ്യ്ബ്‌നുഅബീത്വാലിബ് മദ്‌റസയില്‍ നടക്കും. സയ്യിദ് സലാഹുദ്ദീന്‍ ബുഖാരി ഹാഫിസ് അബ്ദുല്‍ മജീദ് അഹ്‌സനി പി കെ എം ബശീര്‍ ഹാജി, ഇ മുഹമ്മദലി സഖാഫി, വി ടി ഹമീദ് ഹാജി ക്ലാസെടുക്കും.

Latest