Connect with us

Malappuram

അരീക്കോട് കൊലപാതക കേസിലെ പ്രതി വെടിയുണ്ട പിടിച്ച കേസില്‍ റിമാന്‍ഡില്‍

Published

|

Last Updated

മലപ്പുറം: കൊലപാതക കേസിലെ പ്രതിയെ വെടിയുണ്ട പിടിച്ച കേസില്‍ റിമാന്റ് ചെയ്തു. അരീക്കോട് കൂട്ടകൊലപാതക കേസിലെ പ്രതി അരീക്കോട് വാവൂര്‍ കൂടുംതൊടിക ശരീഫിനെയാണ് മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തത്.
ഭാര്യയെയും പിഞ്ചുമക്കളെയും വെള്ളക്കെട്ടില്‍ താഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ ഷരീഫ് പിടിയിലായ സമയത്ത് വീട്ടില്‍ നടത്തിയ പരിശോധനയിലായിരുന്നു വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നത്. ഈ കേസിലാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്.