Connect with us

Malappuram

മുഹമ്മദ് മുസ്‌ലിയാര്‍ക്ക് യാത്രാമൊഴി

Published

|

Last Updated

വേങ്ങര: സുന്നി ആദര്‍ശരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത കര്‍മംഗത്ത് സജീവമായ മുട്ടുംപുറം ചെന്നനക്കാടന്‍ മുഹമ്മദ് മുസ്‌ലിയാര്‍ക്ക് യാത്രാമൊഴി. അവിഭക്ത സമസ്തയുടെ പ്രവര്‍ത്തനങ്ങളും സംഘടന പിളര്‍പ്പിന്‌ശേഷം കര്‍മ ധീരനായി പ്രവര്‍ത്തിച്ച മുഹമ്മദ് മുസ്‌ലിയാര്‍ പ്രദേശത്ത് സുന്നി സംഘടനകള്‍ സജീവമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഏത് ദിക്കിലുള്ള സുന്നി സമ്മേളനങ്ങളായാലും മുഹമ്മദ് മുസ്‌ലിയാരുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ സംഘടന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. മുട്ടുംപുറം മഹല്ല്, മഹല്ല് ജുമുഅ മസ്ജിദ് സ്ഥാപക സെക്രട്ടറിയായിരുന്നു. മുട്ടുംപുറം സുന്നി മദ്‌റസ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. വേങ്ങര പഞ്ചായത്ത് എസ് വൈ എസ് മുന്‍ സെക്രട്ടറിയും ജിദ്ദ ഐ സി എഫ് പ്രവര്‍ത്തകനുമായ ഹമീദ് മുട്ടുംപുറം ജിദ്ദ രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകന്‍ അബ്ദുല്‍ നസീര്‍, യൂനിറ്റ് എസ് വൈ എസ് പ്രസിഡന്റ് അബ്ദുലത്വീഫ് അഹ്‌സനി എന്നീ മക്കളെ സംഘടനാ രംഗത്ത് സജീവമാക്കാന്‍ പ്രാപ്തരാക്കിയെടുത്തതും മുഹമ്മദ് മുസ്‌ലിയാര്‍ തന്നെയാണ്. മുഹമ്മദ് മുസ്‌ലിയാരുടെനിര്യാണത്തിലൂടെ വേങ്ങരക്ക് നഷ്ടമായത് ആദര്‍ശ പോരാളിയെയാണ് സുന്നി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ പരേതന്റെ മയ്യിത്ത് മുട്ടുംപുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുഹാജി വേങ്ങര തുടങ്ങിയ നേതാക്കള്‍ വസതി സന്ദര്‍ശിച്ചു.

Latest