Connect with us

Malappuram

തണല്‍കൂട്ട് സംസ്ഥാന വ്യാപകമാക്കും: മന്ത്രി അബ്ദുര്‍റബ്ബ്

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത തണല്‍ക്കൂട്ട് എന്ന ക്യാമ്പസ് കൂട്ടായ്മ വര്‍ത്തമാന സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടനവധി പ്രയാസങ്ങള്‍ക്കുള്ള പരിഹാരവും സമൂഹത്തില്‍ നിന്നുയരുന്ന രോദനങ്ങള്‍ക്കുള്ള മുറപടിയുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബ്.
അക്ഷയ, പരിരക്ഷ പദ്ധതികളെ പോലെ ഇത് സംസ്ഥാനത്തേക്ക് മൊത്തം വ്യാപിപ്പിക്കേണ്ടതാണെന്നും ഗവ. അതിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തണല്‍ക്കൂട്ടിന്റെ ഒന്നാം വാര്‍ഷികം പുത്തനങ്ങാടി സെന്റ് മേരീസ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷത്തെ തണല്‍ക്കൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോളജ് യൂണിറ്റിനുള്ള പുരസ്‌കാരം പുത്തനങ്ങാടി സെന്റ്‌മേരീസ് കോളജിനും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റിനുള്ള പുരസ്‌കാര എരുമമുണ്ട നിര്‍മല ഹയര്‍സെക്കന്‍ഡറി യൂണിറ്റിനും ടി എ അഹമ്മദ് കബീര്‍ എം എല്‍ എ വിതരണം ചെയ്തു. തണല്‍ക്കൂട്ടിന്റെ പ്രധാനപ്പെട്ടൊരു സംരംഭമായ ടീന്‍ കെയര്‍ എന്ന പരിപാടിയുടെ ഉദ്ഘാടനം ഉത്തരമേഖല ഐ ജി എസ് ഗോപിനാഥ് ഐ പി എസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ കെ വി അബുട്ടി കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
തണല്‍ക്കൂട്ട് ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ജോഷി ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, മെമ്പര്‍ സലീം കുരുവമ്പലം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ അബ്ദുലത്വീഫ്, ബ്ലോക്ക് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംല, ഹുസൈന്‍ ചോലയില്‍, വാത്താച്ചിറ ബൈബി, ഡോ. അബൂബക്കര്‍ തയ്യില്‍, അഡ്വ. സുജാത വര്‍മ്മ, കാനേഷ് പൂനൂര്‍, ഫാദര്‍ മാര്‍ട്ടിന്‍ ചെറുമഠത്തില്‍, സലാം പുഴക്കാട്ടിരി, പി പി അബൂബക്കര്‍, ഉമ്മര്‍ മാസ്റ്റര്‍ കരുവാരക്കുണ്ട്. പി രാമന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാലയങ്ങളിലെ തണല്‍ക്കൂട്ട് അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

Latest