Connect with us

Malappuram

രണ്ട് ലോറികളും ഒരു തോണിയും 30 ലോഡ് മണലും പിടിച്ചു വേങ്ങരയില്‍ വന്‍ മണല്‍വേട്ട

Published

|

Last Updated

വേങ്ങര: വേങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ മണല്‍ വേട്ട. റവന്യൂ സ്‌പെഷ്യല്‍ സ്‌ക്വാഡും പോലീസും വ്യത്യസ്ഥമായി നടത്തിയ പരിശോധനയില്‍ രണ്ട് മണല്‍ തോണിയും മുപ്പത് ലോഡ് മണലും പിടികൂടി.
വേങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയ ില്‍ വന്‍ മണല്‍ കടത്ത് നടക്കുന്നതായി റവന്യൂ അധികൃതര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് മണല്‍ ലോറികള്‍ റവന്യൂ സ്‌ക്വാഡ് പിടിച്ചെടുത്തത്. പുഴച്ചാല്‍ പാലത്തിന്റെ പരിസരത്ത് നിന്നാണ് രണ്ട് ലോറികളും ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. ഇതോടെ ഒരാഴ്ചക്കുള്ളില്‍ റവന്യൂ സ്‌ക്വാഡ് പിടികൂടിയ ലോറികളുടെ എണ്ണം എട്ടായി. അതേ സമയം ലോറികള്‍ പിടികൂടിയതോടെ വിവിധ കടവുകളില്‍ കെട്ടി കിടന്ന മുപ്പതോളം ലോഡ് മണല്‍ പോലീസ് പിടികൂടി. വലിയോറ പുഴച്ചാല്‍ കാവിന്‍ മുമ്പില്‍ കടവ്, മാതാമാട്, ഇല്ലിപിലാക്കല്‍ എന്നിവിടങ്ങളില്‍ കൂട്ടിയിട്ട മണലാണ് പിടിച്ചെടുത്തത്.
പിടികൂടിയ മണല്‍ കലവറക്ക് കൈമാറി. നിര്‍മിതി കേന്ദ്രം വഴി മണലിന് അപേക്ഷിച്ചവര്‍ക്ക് കടവുകളില്‍ വച്ച് തന്നെ കലവറ അധികൃതര്‍ മണല്‍ കൈമാറി. വേങ്ങര എസ് ഐ ഹിദായത്തുള്ള മാമ്പ്രയുടെ നേതൃത്വത്തില്‍ വേങ്ങര പോലീസ് നടത്തിയ തിരിച്ചലില്‍ മഞ്ഞാമാട് കടവില്‍ നിന്നും ഒരു മണല്‍ തോണിപിടികൂടി.
പിടിച്ചെടുത്ത തോണി ജെ സി ബി ഉപയോഗിച്ച് നശിപ്പിച്ചു. റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിന് കെ അബ്ദുസലാം, കെ സുലൈമാന്‍, ജഗനിവാസ്, ശ്യാം കിരണ്‍ നേതൃത്വം നല്‍കി.