Connect with us

International

അടച്ചുപ്പൂട്ടല്‍: യു എസില്‍ തിരക്കിട്ട ചര്‍ച്ച

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാറിന്റെ അടച്ചുപൂട്ടലിന് ഇടയാക്കിയ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമയും റിപ്പബ്ലിക്കന്‍ നേതാക്കളും തയ്യാറെടുക്കുന്നു. വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിനു ശേഷമാണ് ഇരുകൂട്ടരും ഇത്തരമൊരു സമീപനത്തിലെത്തിയത്. 90 മിനുട്ട് നീണ്ടുനിന്ന ചര്‍ച്ചയില്‍ തീരുമാനമൊന്നും ആയിട്ടില്ലെങ്കിലും ചര്‍ച്ച രാത്രിയിലും തുടരുകയാണ്.
പ്രതിബന്ധങ്ങള്‍ അവസാനിക്കില്ലെങ്കിലും ഉടനെ ഒരു കരാര്‍ ഉണ്ടാക്കാനാകുമെന്ന് മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാവ് പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം റിപ്പബ്ലിക്കന്‍മാരാണെന്ന് എന്‍ ബി സി- വാള്‍ സ്ട്രീറ്റ് ജേണല്‍ നടത്തിയ സര്‍വേയില്‍ ജനങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.
പത്ത് ദിവസം പിന്നിട്ട അടച്ചുപൂട്ടല്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന സൂചനകളാണ് ഒബാമയും റിപ്പബ്ലിക്കന്‍മാരുമായുള്ള ചര്‍ച്ചയിലുയരുന്നത്. സര്‍ക്കാറിന്റെ കടം വാങ്ങല്‍ അധികാരം നിരവധി ആഴ്ചകളോളം നീട്ടാമെന്ന് റിപ്പബ്ലിക്കന്‍മാര്‍ ചര്‍ച്ചയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ തുടരുന്ന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയില്‍ ഒബാമ സമ്മര്‍ദം ചെലുത്തിവരികയാണ്.

 

Latest