Connect with us

International

ലിബിയയിലെ സ്വീഡിഷ് എംബസിക്ക് സമീപം സ്‌ഫോടനം

Published

|

Last Updated

ട്രിപ്പോളി: തെക്കന്‍ ലിബിയയിലെ ബെന്‍ഗാസിയില്‍ സ്വീഡിഷ് എംബസിക്ക് സമീപം കനത്ത സ്‌ഫോടനം. സ്‌ഫോടനത്തില്‍ എംബസി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമോ പരുക്കോ ഉണ്ടായിട്ടില്ലെന്ന് എംബസി വക്താക്കള്‍ അറിയിച്ചു. എംബസിക്ക് തൊട്ടടുത്തുള്ള വീട്ടിനടുത്താണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് എംബസി അടച്ചതായി സ്വീഡന്‍ വിദേശകാര്യ വക്താക്കള്‍ അറിയിച്ചു.
അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ എംബസികള്‍ക്ക് നേരെയും ആക്രമണങ്ങളും സ്‌ഫോടനങ്ങളും ഉണ്ടാകാന്‍ ഇടയുണ്ടെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു.

 

Latest