Connect with us

Kannur

കണ്ണൂരിലെ ഫ്‌ളാറ്റില്‍ വന്‍ കവര്‍ച്ച: ഉടമയുടെ സുഹൃത്ത് അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: നഗരത്തിലെ ഫ്‌ളാറ്റില്‍ നിന്ന് നാല് ലക്ഷത്തോളം രൂപയും ലാപ്‌ടോപ്പും എല്‍ സി ഡി. ടി വിയും കവര്‍ന്ന കേസില്‍ ഫഌറ്റുടമയുടെ സുഹൃത്ത് അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല മായിത്തറ സൗപര്‍ണികയില്‍ എസ് ശ്രീജിത്ത് (31) ആണ് അറസ്റ്റിലായത്. ടൗണ്‍ സി ഐ. കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നേരത്തെ ഒരു ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി ഇയാള്‍ ജോലി ചെയ്തിരുന്നു. കണ്ണൂരിലെത്തിയാല്‍ അബ്ദുസ്സലാമിന്റെ ഫഌറ്റിലാണ് ഇയാള്‍ താമസിക്കാറ്. അതുകൊണ്ട് പണം എവിടെയാണ് സൂക്ഷിക്കുന്നതെന്നും വിലപ്പെട്ട സാധനങ്ങള്‍ എന്തൊക്കെയാണെന്നും ഇയാള്‍ക്ക് കൃത്യമായി അറിയാമായിരുന്നെന്ന് പോലീസ് പറഞ്ഞു.
താണ കരുവള്ളിക്കാവിനടുത്ത സെയിന്‍ അപ്പാര്‍ട്ട്‌മെന്റിലെ അബ്ദുസ്സലാമിന്റെ ഫഌറ്റില്‍ സെപ്തംബര്‍ 14ന് രാത്രിയായിരുന്നു കവര്‍ച്ച. ഓണം ആഘോഷിക്കാന്‍ അബ്ദുസ്സലാമിനൊപ്പം ഇയാള്‍ ആലപ്പുഴയില്‍ പോയിരുന്നു. ഇരുവരും ഹൗസ് ബോട്ട് വാടകക്കെടുത്ത് അവിടെ താമസിച്ചു. താന്‍ ആലപ്പുഴയിലെ വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് അബ്ദുസ്സലാമിന്റെ കാറുമായി പുറപ്പെട്ട ശ്രീജിത്ത് കാറില്‍ നിന്നു ഫഌറ്റിന്റെ താക്കോല്‍ കൈക്കലാക്കിയ ശേഷം ടാക്‌സിയില്‍ കണ്ണൂരിലെത്തി കവര്‍ച്ച നടത്തി അടുത്ത ദിവസം തന്നെ മടങ്ങിയെത്തി. പിന്നീട് ഇരുവരും കണ്ണൂരില്‍ തിരിച്ചെത്തിയപ്പോഴാണ് അബ്ദുസ്സലാം മോഷണ വിവരം അറിയുന്നത്. ഇയാള്‍ക്കൊപ്പം പരാതിനല്‍കാന്‍ പോലീസ് സ്റ്റേഷനിലും പ്രതി പോയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ തന്നിലേക്ക് സംശയം നീളുന്നുണ്ടെന്ന് മനസ്സിലായ പ്രതി പിന്നീട് ചെന്നൈയിലേക്ക് കടന്നു. ഇതിനിടെ ഒരു അഭിഭാഷകന്‍ മുഖേന ഇടപെട്ട് കേസ് രഹസ്യമായി ഒതുക്കി തീര്‍ക്കാനുള്ള നീക്കവും നടത്തിയിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ നല്‍കുമെന്ന് സി ഐ വിനോദ്കുമാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest