Connect with us

Kottayam

നന്ദകുമാര്‍ ബന്ധപ്പെട്ടത് ചില രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി: തിരുവഞ്ചൂര്‍

Published

|

Last Updated

കോട്ടയം: ടി ജി നന്ദകുമാര്‍ എല്ലാ രാഷ്ട്രീയ നേതാക്കളെയും ബന്ധപ്പെടുന്നത് പോലെ മാത്രമാണ് തന്നെയും ബന്ധപ്പെട്ടിട്ടുള്ളതെന്ന് തിരുവഞ്ചൂര്‍. മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനേക്കാള്‍ കുറഞ്ഞ ബന്ധം മാത്രമേ അദ്ദേഹവുമായി തനിക്കുള്ളൂ.
നന്ദകുമാറുമായി ബന്ധപ്പെടുന്ന നേതാക്കളുടെ പട്ടികയെടുത്താല്‍ ആദ്യ അഞ്ചു പേരില്‍ താനുണ്ടാകില്ല. ചില രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി ഇടനിലയായാണ് നന്ദകുമാര്‍ താനുമായി ബന്ധപ്പെട്ടത്. അതാര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് തുറന്നു പറയാനാകില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
നന്ദകുമാറിന്റെയോ തന്റെയോ വ്യക്തിപരമായ കാര്യത്തിനായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. നന്ദകുമാറുമൊത്ത് നില്‍ക്കുന്ന ചിത്രം ഒരു 2004ല്‍ മന്ത്രിയായിരുന്ന കാലത്ത് അവിടെ ഒരു ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഉള്ളതാണ്.
പി സി ജോര്‍ജുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ നടത്തുന്ന ആരോപണങ്ങള്‍ തനിക്കെതിരെയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.