Connect with us

Kozhikode

ഐ എസ് ടി ടി ഇന്ന്- ഐ എ എം ഇ

Published

|

Last Updated

കോഴിക്കോട്: ഐ എ എം ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിവരുന്ന ഇന്റര്‍നാഷനല്‍ സ്‌കോളാസ്റ്റിക് ടാലന്റ് ടെസ്റ്റ് (ഐ എസ് ടി ടി) ഇന്ന് രാവിലെ 10.30 മുതല്‍ 12.30വരെ നടക്കും. കേരളം, ലക്ഷദ്വീപ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലായി 216 കേന്ദ്രങ്ങളില്‍ 62432 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും.
പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും ക്യാമ്പസ് വിജയികള്‍ക്ക് സ്വര്‍ണം, വെള്ളി മെഡലുകളും ജില്ലാ വിജയികള്‍ക്ക് മൊമെന്റോകളും സംസ്ഥാനതല വിജയികള്‍ക്ക് സ്വര്‍ണ (916) പതക്കങ്ങളും നല്‍കും. പരീക്ഷ നടത്തിപ്പിനായി 2108 നടത്തിപ്പുകാര്‍, 216 ചീഫ് എക്‌സാമിനര്‍മാര്‍, 218 ഐ എസ് ടി ടി കോ ഓര്‍ഡിനേറ്റര്‍മാര്‍, 412 എക്‌സ്റ്റേണല്‍ ഇന്‍വിജിലേറ്റര്‍മരും പരീക്ഷയുടെ സുഖമമായ നടത്തിപ്പിന് നേതൃത്വം നല്‍കും.

---- facebook comment plugin here -----

Latest