Connect with us

Kozhikode

ആര്‍ എസ് സി ലീഡേഴ്‌സ് മീറ്റ് നാളെ

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഭാരവാഹികള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്കുമുള്ള പരിശീലന ശില്‍പ്പശാല നാളെ രാവിലെ 10 മണി മുതല്‍ സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കും. സഊദി, യു എ ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ ശാക്തീകരണം, ആര്‍ എസ് സിയുടെ ജനകീയവത്കരണം, വിവിധ സാമൂഹിക വിദ്യഭ്യാസ സേവന പദ്ധതികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ഇഫക്ടീവ് ലീഡര്‍ഷിപ്പ്, പബ്ലിക് റിലേഷന്‍സ്, സംഘാടനം, ആദര്‍ശം, ഫേസ് ടു ഫേസ് എന്നീ സെഷനുകള്‍ക്ക് വി അബ്ദുല്‍ ജലീല്‍ സഖാഫി, എസ് ശറഫുദ്ദീന്‍, എ ജഅ്ഫര്‍, കെ അബ്ദുല്‍ കലാം, പി എ ഫാറുഖ് നഈമി എന്നിവര്‍ നേതൃത്വം നല്‍കും. ആര്‍ എസ് സി നാഷനല്‍ ഘടകങ്ങളുടെ നേതാക്കള്‍ സംബന്ധിക്കും.
ഇതുസംബന്ധമായി ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, എം അബ്ദുല്‍ മജീദ്, കെ ഐ ബശീര്‍, എ എ റഹീം, അബ്ദുല്‍ റശീദ് നരിക്കോട്, പി വി അഹ്മദ് കബീര്‍ പ്രസംഗിച്ചു. ഉമര്‍ ഓങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു.