Connect with us

National

തെലങ്കാന സമിതി സമ്പൂര്‍ണ യോഗം 19ന്

Published

|

Last Updated

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപവത്കരണം സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം കാര്യമായ തീരുമാനങ്ങളില്ലാതെ അവസാനിച്ചു. ഐക്യ ആന്ധ്രാ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനിടെ നടന്ന യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. യോഗത്തില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി, ധനമന്ത്രി പി ചിദംബരം എന്നിവര്‍ പങ്കെടുത്തില്ല. ഇതോടെ സമിതിയുടെ സമ്പൂര്‍ണ യോഗം 19ന് ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ നടന്നത് പ്രാഥമിക യോഗം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അധ്യക്ഷനായ സമിതിയില്‍ ഏഴ് അംഗങ്ങളാണുള്ളത്. തെലങ്കാന സംസ്ഥാനത്തിന്റെ അതിര്‍ത്തി, തലസ്ഥാനം തുടങ്ങിയ തര്‍ക്ക വിഷയങ്ങളില്‍ മന്ത്രിസഭാ സമിതി തീരുമാനമെടുക്കും.