Connect with us

Kasargod

സി പി എം പ്രവര്‍ത്തകന്റെ വീട് അക്രമിച്ചു

Published

|

Last Updated

മാങ്ങാട്: സി പി എം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു. മാങ്ങാട് ആടിയത്തെ ഗോപാലന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ അക്രമമുണ്ടായത്. ഗോപാലന്റെ ഭാര്യ അജിതക്ക് പരുക്കേറ്റു.
കോണ്‍ഗ്രസുകാരായ മേല്‍ബാര കിഴക്കേക്കരയിലെ സുരേഷ്, പ്രിയേഷ്, സതീശന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. വീടിന് കല്ലറിഞ്ഞ് ശേഷം സംഘം വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കടക്കാന്‍ ശ്രമം നടത്തി. വീട്ടുകാരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ടോര്‍ച്ചടിച്ചപ്പോള്‍ സംഘം രക്ഷപ്പെടുകയായിരുന്നു. അക്രമികളുടെ കല്ലേറില്‍ കിടപ്പുമുറിയിലെ ജനല്‍ ഗ്ലാസ് തകര്‍ന്നാണ് അജിതയക്ക് പരുക്കേറ്റത്. ബേക്കല്‍ പോലീസ് കേസെടുത്തു.