Connect with us

Kasargod

ബി കെ അബ്ദുല്ല ഹാജി അനുസ്മരണം നാളെ

Published

|

Last Updated

കാസര്‍കോട്: കഴിഞ്ഞ ദിവസം നിര്യാതനായ എസ് വൈ എസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന ബേര്‍ക്ക ബി കെ അബ്ദുല്ല ഹാജിയുടെ പേരില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ- തഹ്‌ലീല്‍ സംഗമം നാളെ വൈകിട്ട് നാലുമണിക്ക് ജില്ലാ സുന്നി സെന്ററില്‍ നടക്കും.
സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന അനുസ്മരണ സംഗമം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ തഹ്‌ലീല്‍ സംഗമത്തിന് നേതൃത്വം നല്‍കും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അനുസ്മരണപ്രഭാഷണം നടത്തും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എ ബി മൊയ്തു സഅദി ചേരൂര്‍, ഹമീദ് മൗലവി ആലംപാടി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, എന്‍ എ അബൂബക്കര്‍ ഹാജി, പി ബി അഹ്മദ് ഹാജി, മുക്രി ഇബ്‌റാഹിം ഹാജി, സി എച്ച് ഇഖ്ബാല്‍ ബേവിഞ്ച തുടങ്ങിയവര്‍ സംബന്ധിക്കും.