Connect with us

Kasargod

പാചകവാതക ഗുണഭോക്താക്കള്‍ക്ക് പ്രത്യേക ആധാര്‍ ക്യാമ്പ്

Published

|

Last Updated

കാസര്‍കോട്: പാചകവാതക ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ് എടുത്ത് ഗ്യാസ് കമ്പനിയിലും ബേങ്കുകളിലും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനു ജില്ലയിലെ ബ്ലോക്കുകളില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക ആധാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ ക്യാമ്പുകളില്‍ പാചകവാതക ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് എന്റോള്‍ ചെയ്യുന്നതോടൊപ്പം ഗ്യാസ് കമ്പനിയിലും ബേങ്കുകളിലും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്ന സൗകര്യം ഏര്‍പ്പെടുത്തും.
ക്യാമ്പില്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനി പ്രതിനിധികള്‍, എല്‍ പി ജി ഡീലര്‍മാര്‍, ബാങ്കുകളുടേയും അക്ഷയകേന്ദ്രത്തിന്റേയും മറ്റു ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
പ്രത്യേക ആധാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് വ്യാപാരഭവനില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍ സിണ്ടിക്കേറ്റ് ബേങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി കെ ശ്രീവാസ്തവ അധ്യക്ഷത വഹിച്ചു. സിണ്ടിക്കേറ്റ് ബേങ്ക് ജനറല്‍ മാനേജര്‍ സന്തോഷ് കാമത്ത്, എ ഡി എം. എച്ച് ദിനേശന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിണ്ടിക്കേറ്റ് ബേങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് ഗണേഷന്‍ സ്വാഗതവും ലീഡ് സിസ്ട്രിക്ട് ചീഫ് മാനേജര്‍ എം അജിത്കുമാര്‍ മേനോന്‍ നന്ദിയും പറഞ്ഞു.