Connect with us

Kasargod

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

ബേക്കല്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കഠാര കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
ഉദുമ മേല്‍ബാരയിലെ കെ സുരേഷി(33)ന് കുത്തേറ്റ സംഭവത്തില്‍ മാങ്ങാട്ടെ മഹേഷ്, ബാബു, പ്രഭു എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞദിവസം വൈകുന്നേരം മൂന്നുമണിയോടെ മാങ്ങാട് മില്ലിന് സമീപത്താണ് സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സുരേഷിനെ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
സാരമായി പരുക്കേറ്റ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തോടെ മാങ്ങാട്ട് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് മാങ്ങാട്ട് ഏര്‍പ്പെടുത്തിയ പോലീസ് പിക്കറ്റ് ശക്തമാക്കിയിട്ടുണ്ട്.