Connect with us

Gulf

അഡ്‌നോക്ക് എല്‍ പി ജി സിലിണ്ടര്‍ വില കുറച്ചു

Published

|

Last Updated

അബുദാബി: രാജ്യത്തെ പ്രമുഖ എണ്ണ കമ്പനിയായ അഡ്‌നോക് (അബുദാബി നാഷനല്‍ ഓയില്‍ കമ്പനി) പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. പാചക വാതകം നിറച്ചു നല്‍കുന്ന 11 കിലോഗ്രാമിന്റെ സിലിണ്ടറിന് ഇനി മുതല്‍ 45 ദിര്‍ഹമായിരിക്കും വില. ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളിലാണ് പുതുക്കിയ വിലക്ക് പാചക വാതക സിലിണ്ടര്‍ ലഭ്യമാവുക. ഇതോടൊപ്പം 22 കിലോഗ്രാം തൂക്കമുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിലും കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ദിബ്ബയിലെ റഫ സര്‍വീസ് സ്റ്റേഷനില്‍ മാത്രമേ 89 ദിര്‍ഹം വിലയുള്ള വലിയ സിലിണ്ടര്‍ ലഭ്യമാവൂവെന്നും അഡ്‌നോക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest