Connect with us

Gulf

ഹൃദയാഘാതത്താല്‍ നിര്യാതനായി

Published

|

Last Updated

അജ്മാന്‍: സജീവ ഐ സി എഫ് പ്രവര്‍ത്തകനും അജ്മാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ സൂപ്പര്‍വൈസറുമായ മലപ്പുറം മേല്‍മുറി ഓമച്ചപ്പുഴ സ്വദേശി തറമ്മല്‍ അബ്ദുര്‍റഹ്്മാന്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. 25 വര്‍ഷത്തോളമായി യു എ ഇയിലുണ്ട്. 19 വര്‍മായി അജ്മാന്‍ അജ്മാന്‍ ഡ്രൈവിംഗ് സ്‌കൂളില്‍ സൂപ്പര്‍വൈസറായി സേവനം ചെയ്തുവരികയായിരുന്നു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും സുപരിചിതനായ അബ്ദുര്‍റഹ്്മാന്‍ ഏവര്‍ക്കും ഉപകാരിയായിരുന്നു.
ഭാര്യ: നഫീസ. ഏകമകന്‍: ശാഹിദ് (വിദ്യാര്‍ഥി). പിതാവ്: പോക്കര്‍. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, കുട്ട്യാമു ഹാജി, സൂപ്പി, ഫാത്വിമ (സഹോദരങ്ങള്‍)
അജ്മാന്‍ ശൈഖ് ഖലീഫ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ഇന്ന് വൈകുന്നേരം സോനാപൂര്‍ ഹോസ്പിറ്റല്‍ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഐ സി എഫ്, ആര്‍ എസ് സി അജ്മാന്‍ സെന്‍ട്രല്‍, സോണ്‍ നേതാക്കള്‍ അനുശോചിച്ചു.

Latest