Connect with us

Gulf

സ്ത്രീകളെ വശീകരിച്ച മൂന്ന് അറബ് വംശജരെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ഷാര്‍ജ: മസാജ്, സ്പാ സേവനങ്ങള്‍ക്കായി സ്ത്രീകളെയും പെണ്‍കുട്ടികളെയും വശീകരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് അറബ് വംശജരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. വശീകരിച്ച് ഹോട്ടല്‍ മുറികളില്‍ എത്തിച്ച് ലൈംഗിക പീഡനം നടത്തുകയായിരുന്നു ഇവരുടെ പതിവ്. പോലീസുകാരില്‍ ഒരാള്‍ സ്ത്രീയായി ഓണ്‍ലൈനില്‍ സംഘത്തെ ധരിപ്പിച്ച് സ്ത്രീകള്‍ക്ക് മാത്രമായുള്ള സ്പാ, മസാജ് സേവനങ്ങളില്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് സംഘത്തിന്റെ നിര്‍ദേശ പ്രകാരം സേവനത്തിനായി ഹോട്ടല്‍ ബുക്ക് ചെയ്യുകയായിരുന്നു. മുറിയില്‍ എത്തി സ്പാ, മസാജ് സേവനം നല്‍കാമെന്നായിരുന്നു സംഘം വ്യക്തമാക്കിയത്.
ഓണ്‍ലൈനില്‍ വിവിധ പേരുകളില്‍ ഇവര്‍ ഉപഭോക്താക്കളെ ക്ഷണിച്ചിരുന്നു. കിക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങളിലൂടെയായിരുന്നു ആളുകളെ ചാക്കിട്ടിരുന്നത്.
സോഷ്യല്‍ മീഡയകളെ ഉപയോഗപ്പെടുത്തിയുള്ള ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളെയും തട്ടിപ്പുകളെയും കരുതിയിരിക്കണമെന്ന് ഷാര്‍ജ പോലീസിന്റെ മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ സുല്‍ത്താന്‍ അല്‍ ഖയാല്‍ അഭ്യര്‍ഥിച്ചു.
കുറ്റവാളികള്‍ എപ്പോഴും എങ്ങിനെ പുതിയ തന്ത്രത്തിലൂടെ ഇരകളെ കണ്ടെത്താം എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ അപരിചിതരുമായി സംസിക്കുമ്പോള്‍ കടുത്ത ജാഗ്രത പാലിക്കണം.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ കാലാവധിയുള്ളതും മികച്ചതുമായ ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കണം. ഓട്ടോമാറ്റിക് ലോഗിന്‍ ഓപ്ഷന്‍ ഉപയോഗിക്കരുതെന്നും കേണല്‍ സുല്‍ത്താന്‍ ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റിലൂടെ എത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളിലും തട്ടിപ്പുകളിലും ആളുകള്‍ ചെന്നുപെടാതിരിക്കാന്‍ ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹുദൈദിയുടെ നിര്‍ദേശപ്രകാരം മാധ്യമങ്ങളുടെ സഹകരണത്തോടെ ശക്തമായ മാധ്യമ കാമ്പയിന്‍ തുടങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest