Connect with us

International

സിറിയന്‍ വിമതര്‍ 190 പേരെ കൂട്ടക്കുരുതി നടത്തി: റിപ്പോര്‍ട്ട്

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന വിമത സൈന്യം ജനങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. രണ്ട് മാസം മുമ്പ് കലാപകാരികളായ വിമത സംഘം 190 സാധാരണക്കാരെ കൂട്ടക്കൊല ചെയ്തതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച് ആര്‍ ഡബ്ല്യു) വക്താക്കള്‍ അറിയിച്ചു. ഇവരില്‍ 67 പേരെ വധിച്ചത് തലയറുത്താണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലധികമാളുകളെ സംഘം ബന്ദികളാക്കിയിരിക്കുകയാണ്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമാണ്. പ്രക്ഷോഭ നഗരങ്ങളില്‍ എച്ച് ആര്‍ ഡബ്ല്യു അന്വേഷണ സംഘം നടത്തിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. വിമതരുടെയും സൈനികരുടെയും ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരുമായി നടത്തിയ അഭിമുഖത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.