Connect with us

Gulf

സിറ്റിസണ്‍ ന്യൂ സൂപ്പര്‍ ടൈറ്റാനിയം വാച്ച് വിപണിയില്‍ ഇറക്കി

Published

|

Last Updated

ദുബൈ: ലോക പ്രശസ്ത വാച്ച് നിര്‍മാണ കമ്പനിയായ സിറ്റിസണ്‍ ന്യൂ സൂപ്പര്‍ ടൈറ്റാനിയം വാച്ച് വിപണിയില്‍ ഇറക്കി. മുന്‍ ക്രിക്കറ്റ് താരവും ഇംഗ്ലീഷ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ സിറ്റിസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍ കെവിന്‍ പീറ്റേഴ്‌സിനാണ് ദുബൈയില്‍ പുതിയ വാച്ചിന്റെ മധ്യപൗരസ്ത്യദേശത്തെ ലോഞ്ചിംഗ് നിര്‍വഹിച്ചത്.
1970ലാണ് സിറ്റിസണ്‍ ആദ്യമായി ടെറ്റാനിയം ലോഹ നിര്‍മിതമായ വാച്ച് വിപണിയില്‍ എത്തിച്ചത്. ഇതിന്റെ തുടര്‍ച്ചയായി 2010ല്‍ സൂപ്പര്‍ ടൈറ്റാനിയം വാച്ച്, കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.
1970 ല്‍ നിര്‍മിച്ചതില്‍ നിന്നും ഉറപ്പുള്ളതും ഭാരം കുറഞ്ഞതുമായിരുന്നു ഈ വാച്ച്. വാച്ചിന് ലഭിച്ച മികച്ച സ്വീകാര്യതയാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി മികച്ച സാങ്കേതികവിദ്യയില്‍ പുതിയ വാച്ചായ ന്യൂ സൂപ്പര്‍ ടൈറ്റാനിയം 2013ന്റെ നിര്‍മാണത്തിലേക്ക് നയിച്ചതെന്ന് സിറ്റിസണ്‍ ഹോംകോംഗ് ജനറല്‍ മാനേജര്‍ യോഷി ഹിഷാന യജ്മ വ്യക്തമാക്കി.
നിലവിലുള്ള സിറ്റിസണ്‍ സൂപ്പര്‍ ടൈറ്റാനിയം വാച്ചിനെക്കാള്‍ 40 ശതമാനത്തോളം ഭാരം കുറഞ്ഞതും അഞ്ച് മടങ്ങ് ഉറപ്പുള്ളതുമാണ് പുതിയ വാച്ച്. 475 യു എസ് ഡോളറാണ് വാച്ചിന്റെ വിലയെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയാണ് ഓട്ടം-വിന്റര്‍ കലക്്ഷനില്‍ ഉള്‍പ്പെട്ട ഈ വാച്ച്. വാച്ചിന്റെ ബാറ്ററി ഒരു കാലത്തും ചാര്‍ജ് തീരില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത.
1995 മുതലാണ് കമ്പനി പരിസ്ഥിതി സൗഹൃദമായ വാച്ചുകള്‍ എന്ന സങ്കല്‍പ്പത്തിലേക്ക് മാറിയതെന്നും അദ്ദേഹം വിശദീകരിച്ചു. സിറ്റിസണ്‍ വാച്ചസ് ഗള്‍ഫ് മേഖല ജനറല്‍ മാനേജര്‍ തക്കാന്നിറോ മിയാസാക്കി, ഹെക്കി ഇമാമി, ദുബൈ സെയില്‍സ് മാനേജര്‍ ഫൈസല്‍ മുഹമ്മദ് പങ്കെടുത്തു.

---- facebook comment plugin here -----

Latest