Connect with us

Gulf

ഇത്തിഹാദ് എയര്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് വിമാനം വാങ്ങി

Published

|

Last Updated

ദുബൈ: ഇത്തിഹാദ് എയര്‍ലൈന്‍, എയര്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് ബോയിംഗ് 777-200 എല്‍ ആര്‍ വിമാനങ്ങള്‍ വാങ്ങി. പുതുതായി ആരംഭിക്കുന്ന ലോസ് ആഞ്ചല്‍സ് റൂട്ടിലായിരിക്കും ഇവ ഉപയോഗിക്കുകയെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ഏപ്രിലില്‍ ആദ്യ വിമാനങ്ങള്‍ സര്‍വീസിനു സജ്ജമാകും. 2014 തുടക്കം മുതലാണ് വിമാനങ്ങള്‍ കൈമാറിത്തുടങ്ങുക. മൂന്നു നിര സീറ്റുകള്‍ ഘടിപ്പിച്ച് ഇത്തിഹാദ് ഫഌറ്റിന്റെ മാതൃകയില്‍ വിമാനങ്ങള്‍ മാറ്റിയെടുക്കും. ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരിയെടുക്കാനുള്ള ഇത്തിഹാദ് എയര്‍വേസ് നീക്കത്തിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ഇന്ത്യയില്‍ ജെറ്റ് എയര്‍വേസ് നടത്തുന്ന കൂടുതല്‍ സര്‍വീസുകളുടെ കോഡ് ഷെയറിംഗ് ഏറ്റെടുക്കാനും ഇത്തിഹാദ് തീരുമാനിച്ചിരുന്നു. ഇതു നടപ്പായാല്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് രാജ്യാന്തര തലങ്ങളിലേക്കു കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കൂടുതല്‍ ലഭ്യമാകും. അടുത്ത വര്‍ഷം മുതല്‍ അനുമതി ലഭ്യമാകുന്നതിന് അനുസൃതമായി കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് നടത്താനും ഇത്തിഹാദ് ഒരുങ്ങുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജയിംസ് ഹോഗന്‍ അറിയിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വളരുന്ന വ്യോമയാന വിപണികളിലൊന്നാണ്. ഇത്തിഹാദിന്റെ വളര്‍ച്ചാ പദ്ധതിയില്‍ ഏറ്റവും പ്രധാന സ്ഥാനവും ഇന്ത്യക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest