Connect with us

Gulf

ദുബൈ എയര്‍പോര്‍ട്ട് ഷോ മെയ് 14 മുതല്‍

Published

|

Last Updated

ദുബൈ: ദുബൈ എയര്‍പോര്‍ട്ട് ഷോ 2014 മെയ് 11 മുതല്‍ 13 വരെ നടക്കും. പ്രദര്‍ശനത്തിന് മുന്നോടിയായി മേഖലയിലെ എയര്‍പോര്‍ട്ടുകളുടെ വികസനത്തിനായി 10,000 യു എസ് ഡോളറാണ് ചെലവഴിക്കുന്നത്.
മിഡില്‍ ഈസ്റ്റ് റീഡ് എക്‌സിബിഷന്‍സ് ദുബൈ എയര്‍പോര്‍ട്ടിന്റെ സഹകരണത്തോടെയാണ് ഷോ സംഘടിപ്പിക്കുന്നത്. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, മിഡില്‍ ഈസ്റ്റ് ബിസിനസ് ഏവിയേഷന്‍ അസോസിയേഷന്‍ എന്നിവ പങ്കാളികളായ ഷോ ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് നടക്കുക. ഇത്തവണത്തെ ഷോ ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്‌സ് ഫോറവുമായി സഹകരിച്ചാണ് നടത്തുന്നത്. ഇതോടൊപ്പം ട്രാവല്‍ കാറ്ററിങ് എക്‌സ്‌പോയും സംഘടിപ്പിക്കും.
അടുത്ത വര്‍ഷത്തെ ഷോ മേഖലയിലെ വ്യോമയാന വ്യവസായത്തിന്റെ വളര്‍ച്ചയെ പുഷ്ടിപ്പെടുത്തുമെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്‌സ് ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ ഫലമായി എയര്‍പോര്‍ട്ട് ഷോയുടെ സാധ്യതകള്‍ പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.

 

Latest