Connect with us

Gulf

യുവതലമുറയുമായി സംവദിക്കാന്‍ സോഷ്യല്‍മീഡിയ അനിവാര്യം

Published

|

Last Updated

ദുബൈ: യുവതലമുറയുമായി സംവദിക്കാനും ആശയവിനിമയങ്ങള്‍ കൈമാറാനുമുള്ള എളുപ്പ വഴി സോഷ്യല്‍ മീഡിയയാണെന്നും ശരിയായ ബോധവല്‍ക്കരണവും കൃത്യസമയത്തുള്ള മാര്‍ഗ നിര്‍ദേശവും തെറ്റായ രീതിയിലുള്ള ഉപയോഗവും നിയന്ത്രിക്കേണ്ടതാണെന്നും ദുബൈ കെ എം സി സി സെക്രട്ടറിയും മീഡിയ ചെയര്‍മാനുമായ ഹനീഫ് കല്‍മട്ട പറഞ്ഞു. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ ഒഫീഷ്യല്‍ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മഹ്മൂദ് കുളങ്ങര അധ്യക്ഷത വഹിച്ചു. ഹനീഫ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ തോട്ടുംഭാഗം, സലാം കന്യാപാടി, ഫൈസല്‍ പട്ടേല്‍ സംസാരിച്ചു.