തെലുങ്കാന: ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത് നീക്കി

Posted on: October 11, 2013 4:49 pm | Last updated: October 11, 2013 at 4:49 pm

Chandrababu-Naidu1ന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപവത്കരണ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന ടി ഡി പി നേതാവ് ചന്ദ്രബാബു നായുഡുവിനെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. അതിനിടെ, നായിഡുവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ടി ഡി പി പ്രവര്‍ത്തകര്‍ തടഞ്ഞത് ആന്ധ്രാ ഭവന് മുന്നില്‍ സംഘര്‍ഷത്തിനിടയാക്കി.

ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കാണ് ചന്ദ്രബാബുവിനെ മാറ്റിയത്. ഐക്യആന്ധ്രക്കായി കഴിഞ്ഞ അഞ്ച് ദിവസമായി അദ്ദേഹം നിരാഹാരസമരം നടത്തിവരികയായിരുന്നു.