Connect with us

Kerala

ലാവ്‌ലിന്‍ കേസില്‍ സി ബി ഐക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

Published

|

Last Updated

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി പരിഗണിക്കവെ സി ബി ഐക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. ലാവ്‌ലിന്‍ കുറ്റപത്രത്തില്‍ ഭാഗികമായ പാളിച്ചയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തിലെ കണ്ടെത്തല്‍ അപൂര്‍ണമാണ്. ഭരണ പാളിച്ച എങ്ങനെ വ്യക്തിയുടേത് മാത്രമാവും. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ധനസഹായത്തിനുള്ള ധാരണ കരാറാക്കിയാലും നിയമസാധുതയില്ല.
ധനസഹായം നല്‍കാമെന്ന് സമ്മതിച്ചത് കനേഡിയന്‍ ഏജന്‍സികളാണ്. കനേഡിയന്‍ ഏജന്‍സികള്‍ നല്‍കിയ ഉറപ്പില്‍ ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെടാനാവില്ല. നിലനില്‍ക്കാത്ത കരാറില്‍ ഏര്‍പ്പെടാത്തതിന് ആരെയെങ്കിലും പ്രതി ചേര്‍ക്കാനാവുമോ എന്നും കോടതി ചോദിച്ചു.
തിരുവനന്തപുരത്തെ സി ബി ഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിടുതല്‍ ഹര്‍ജിയില്‍ തുടര്‍വാദം ഉച്ചക്കുശേഷം തുടരും.

Latest