Connect with us

Kozhikode

സൗത്ത് മണ്ഡലത്തില്‍ പതിനാലിന വികസന പദ്ധതികള്‍

Published

|

Last Updated

കോഴിക്കോട്: കിലയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഡിസംബറില്‍ നടക്കുന്ന വിഷന്‍ 2030 വികസന സെമിനാറിനോടനുബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നു. യോഗം ജില്ലാ കലക്ടര്‍ സി എ ലത ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത നിയോജകമണ്ഡലം, സമഗ്ര കുടിവെള്ള പദ്ധതി, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, മാലിന്യവിമുക്ത നിയോജകമണ്ഡലം, സമ്പൂര്‍ണ രോഗപ്രതിരോധ മണ്ഡലം, ശിശു- വനിത- വയോജന-വികലാംഗ ക്ഷേമപദ്ധതികള്‍, ജലസമൃദ്ധി, വിദ്യാഭ്യാസ മേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യം, മാനാഞ്ചിറ കോംട്രസ്റ്റില്‍ ആധുനിക വസ്ത്ര നിര്‍മാണ യൂനിറ്റും ഡിസൈനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും തുടങ്ങിയവയാണ് വിഭാവന ചെയ്യുന്നത്. സൗത്ത് മ ണ്ഡലം ജനപ്രതിനിധിയായ മന്ത്രി ഡോ. എം കെ മുനീറും മണ്ഡലത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത കിലയിലെ യോഗത്തിലാണ് പുതിയ പദ്ധതികള്‍ തീരുമാനിച്ചത്.
കേരളത്തിലെ 43 നിയോജക മണ്ഡലങ്ങളില്‍കൂടി കിലയുടെ സഹകരണത്തോടെ വിഷന്‍ 2030 വികസന സെമിനാര്‍ സംഘടിപ്പിക്കും. യോഗത്തില്‍ കില ഡയറക്ടര്‍ പി പി ബാലന്‍ അധ്യക്ഷനായിരുന്നു. കെ യു ആര്‍ ഡി എഫ് സി ചെയര്‍മാന്‍ കെ മൊയ്തീന്‍കോയ, പീറ്റര്‍ എം രാജ്, സി എം ശരീഫ്, അക്ബര്‍ഷാ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest