Connect with us

Kerala

മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. എങ്ങനെയാണ് അന്വേഷണം വേണ്ടതെന്ന് അന്വേഷണസംഘത്തിന് തീരുമാനിക്കാം. അതില്‍ ആര്‍ക്കും ഇടപെടാന്‍ ആവില്ലെന്നും ജോയ് കൈതാരം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.

സോളാര്‍ പദ്ധതിയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചു എന്ന് കരുതാനാകില്ല. ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലെങ്കില്‍ മജിസ്‌ട്രേറ്റിന് ഇടപെടാം. സരിതയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചാല്‍ പോലും അതിനെ കുറ്റം പറയാനാകില്ല. അന്വേഷണസംഘത്തെക്കുറിച്ച് ഹര്‍ജിക്കാര്‍ക്ക് പരാതിയില്ലെന്നും കോടതി നിരീക്ഷിച്ചു. സോളാര്‍ കേസില്‍ അന്വേഷണസംഘം മുഖ്യമന്ത്രിയെ ഒരാഴ്ച മുമ്പ് ക്ലിഫ് ഹൗസില്‍ ചോദ്യം ചെയ്തു എന്ന് കഴിഞ്ഞദിവസം എ ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Latest