Connect with us

Ongoing News

ദിജുവിനും ടിന്റുവിനും ജി വി രാജ പുരസ്‌കാരം; ടോമിന് പുരസ്‌കാരമില്ല

Published

|

Last Updated

tom joseph

തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത കായിക ബഹുമതിയായ ജി വി രാജ അവാര്‍ഡ് പ്രഖ്യാപിച്ചു. ബാഡ്മിന്റണ്‍ താരം വി ദിജു, അത്‌ലറ്റിക്‌സ് താരം ടിന്റു ലൂക്ക എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. എന്നാല്‍ അവാര്‍ഡ് ലഭിക്കുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന അന്താരാഷ്ട്ര വോളിബാള്‍ താരം ടോം ജോസഫിന് പുരസ്‌കാരമില്ല. ടോം ജോസഫിന് പ്രത്യേക പുരസ്‌കാരം നല്‍കുമെന്നാണ് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചത്. ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

ഇന്ന് ജി വി രാജ അവാര്‍ഡ് പ്രഖ്യാപിക്കാനിരിക്കെ നേരത്തെ തന്നെ ടോം ജോസഫ് ലിസ്റ്റിലില്ല എന്ന വാര്‍ത്ത ഇന്ന് രാവിലെത്തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും തഴയപ്പെടുകയായിരുന്നു.