Connect with us

Ongoing News

സുന്നിപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണം: ഇന്ന് പ്രതിഷേധ ദിനം

Published

|

Last Updated

കോഴിക്കോട്: സുന്നി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ വിഘടിത വിഭാഗം നടത്തുന്ന വ്യാപക അക്രമങ്ങളും ബോംബ് നിര്‍മാണമടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങളും സംസ്ഥാന തലത്തിലുള്ള വിപുലമായ ഗൂഢാലോചനയുടെ ഭാഗമായതിനാല്‍ അതിന്റെ പിന്നിലെ ശക്തിയെ വെളിച്ചത്ത് കൊണ്ടുവരണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍ എന്നിവര്‍ അറിയിച്ചു.

Latest