Connect with us

Gulf

ബലിപെരുന്നാളിന് ഖത്തറില്‍ എട്ടു ദിവസം അവധി

Published

|

Last Updated

ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് എട്ടു ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു കൊണ്ട് അമീറി ദീവാന്‍ ഉത്തരവായി. അതനുസരിച്ച് പതിമൂന്ന് ഞായര്‍ മുതല്‍ അവധി ദിനങ്ങള്‍ ആരംഭിക്കും. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമാകും. സെന്‍ട്രല്‍ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്ക് പതിനാല് തിങ്കള്‍ മുതല്‍ മൂന്നു ദിവസം മാത്രമായിരിക്കും അവധിയുണ്ടാവുക.

Latest