Connect with us

Gulf

ദോഹയിലെ കോര്‍ണീഷ് റോഡ് ബലിപെരുന്നാളിന് മുമ്പ് തുറക്കും

Published

|

Last Updated

ദോഹ: അറ്റകുറ്റപ്പണികള്‍ക്കും നവീകരണപ്രവൃത്തികള്‍ക്കുമായി ഭാഗികമായി അടച്ചിട്ടിരുന്ന ദോഹയിലെ കോര്‍ണീഷ് റോഡ് ബലിപെരുന്നാളിനു മുമ്പായി പൂര്‍ണ്ണമായി ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു പൊതുമരാമത്ത് വകുപ്പ്(അഷ്ഗാല്‍) അറിയിച്ചു. നിലവിലുണ്ടായിരുന്ന റൗണ്ട് എബൗട്ടിന് പകരം സിഗ്‌നലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സുപ്രധാന ഓഫീസുകളും സ്ഥിതി ചെയ്യുന്ന “ദഫ്‌ന”യുള്‍പ്പെടെയുള്ള മേഖലയിലേക്ക് ചെന്നെത്തുന്ന തിരക്കേറിയ ഈ വഴിയിലൂടെയുള്ള യാത്ര കൂടുതല്‍ എളുപ്പമാവും. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ക്കാണ് നവീകരണപ്രവൃത്തികള്‍ക്കായി ഈ റോഡ് ഭാഗികമായി അടച്ചിട്ടത്. നവംബര്‍ മാസത്തോടെ പ്രവൃത്തികള്‍ തീര്‍ക്കാനാകുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. പറഞ്ഞതിലും നേരത്തെയാണ് പ്രവൃത്തി പൂര്‍ത്തിയായത്.