Connect with us

National

മുസാഫര്‍നഗറില്‍ യുവാവിനെ വെടിവെച്ചുകൊന്നു

Published

|

Last Updated

മുസാഫര്‍നഗര്‍: മുസാഫര്‍നഗറിലെ പച്ചേന്ദ റോഡില്‍ അജ്ഞാതര്‍ യുവാവിനെ വെടിവെച്ചുകൊന്നു. ബൈക്കില്‍ വന്ന രണ്ട് പേരാണ് വെടിവെച്ചത്. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിനിടെ കല്ലേറുമുണ്ടായി. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് പോകുകയായിരുന്ന ആബിദ് (28) എന്ന യുവാവിനെയാണ് പച്ചേന്ദ റോഡില്‍ അജ്ഞാതര്‍ വെടിവെച്ച് കൊന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ സംഘടിച്ച് പ്രതിഷേധിച്ചു. ഇതിനിടക്ക് ഇഷ്ടിക കൊണ്ട് ഏറുമുണ്ടായി. സംഭവം അറിഞ്ഞയുടനെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഉത്തര്‍ പ്രദേശ് മന്ത്രി അഅ്‌സം ഖാന് അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചു. കുറ്റാരോപിതനെ വിട്ടയക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനാണ് നോട്ടീസ്. മുസാഫര്‍നഗര്‍ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യുകയുമുണ്ടായി. നോട്ടീസ് ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അഅ്‌സം ഖാന് കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിനും നിര്‍ദേശമുണ്ട്. ജാട്ട് യുവാക്കളെ കൊന്ന കേസില്‍ പിടികൂടിയ ഏഴ് പേരെ വിട്ടയക്കാന്‍ അഅ്‌സം ഖാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

Latest