Connect with us

National

മന്‍മോഹന്‍ സിംഗ് തന്റെ ഗുരു: രാഹുല്‍ ഗാന്ധി

Published

|

Last Updated

സംഗ്‌രൂര്‍(പഞ്ചാബ്): പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ ഗുരുവാണെന്നും നല്ല ലക്ഷ്യങ്ങളുള്ള മനുഷ്യനാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനപ്രാതിധ്യ ഓര്‍ഡിനന്‍സിനെതിരെ ആഞ്ഞടിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം. സിംഗിന്റെ നേതൃത്തിലുള്ള കാബിനറ്റ് പാസ്സാക്കിയ ഓര്‍ഡിനന്‍സിനെതിരെ പരസ്യമായി കടുത്ത ഭാഷ പ്രയോഗിച്ചത് മന്‍മോഹന്‍ സിംഗിനെ അപമാനിക്കാന്‍ വേണ്ടിയാണെന്ന് ബി ജെ പി ചൂണ്ടിക്കാട്ടിയിരുന്നു.
“ഓര്‍ഡിനന്‍സ് വിവാദത്തിന് ശേഷം താന്‍ മന്‍മോഹന്‍ സിംഗിനെ കണ്ടപ്പോള്‍ “താങ്കളില്‍ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ടെ”ന്ന് പറഞ്ഞു. ജീവിതത്തില്‍ രണ്ട് ഗുരുക്കളേ ഉള്ളൂ, മാതാവ് സോണിയാ ഗാന്ധയും മന്‍മോഹന്‍ സിംഗും ആണവര്‍. മന്‍മോഹന്‍ സിംഗ് രാജ്യത്തിന് വേണ്ടി ചെയ്തത് മറ്റാരും ചെയ്തിട്ടില്ല” -ഒരു റാലിയില്‍ പ്രസംഗിക്കവേ രാഹുല്‍ പറഞ്ഞു. ഓര്‍ഡിനന്‍സിനെക്കുറിച്ച് വിമര്‍ശിച്ച സമയം ശരിയായില്ലെന്നാണ് ബി ജെ പി പറയുന്നത്. ശരിയായ കാര്യങ്ങള്‍ പറയാന്‍ സമയം ഒരു പ്രശ്‌നമല്ലെന്ന് രാഹുല്‍ പറഞ്ഞു.

 

Latest