Connect with us

Wayanad

എച്ച് ഐ വി: വ്യാജപ്രചാരണം അവസാനിപ്പിക്കണം: മന്ത്രി

Published

|

Last Updated

കല്‍പറ്റ: തലാസീമിയ രോഗത്തിന് ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ചതുവഴി എച്ച് ഐ വി ബാധഉണ്ടായ മാനന്തവാടി സ്വദേശിനിയായ പെണ്‍കുട്ടിയുടെ ജീവിതം വെച്ച് വ്യാജപ്രചരണങ്ങള്‍ നടത്തുത് അവസാനിപ്പിക്കണമെന്ന് മന്ത്രി പി കെ ജയലക്ഷ്മി പ്രസ്താവനയിð ആവശ്യപ്പെട്ടു. മന്ത്രിയെന്നó നിലയിലും നിയോജകമണ്ഡലം എം എല്‍ എ എന്നó നിലയിലും താന്‍ മുഖ്യമന്ത്രിക്ക് നðകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് 2013 ജൂണ്‍ 19-ന് ചേര്‍ó മന്ത്രിസഭായോഗം ഈ കുട്ടിക്ക് ഭൂമിയും വീടും സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത്. ഇതുകൂടാതെ സൗജന്യചികിത്സ നല്‍കുമെന്നും ആയിരം രൂപ പ്രതിമാസം ധനസഹായം നല്‍കുമെന്നും അറിയിച്ചിരുന്നു.
മുന്‍ തീരുമാനപ്രകാരമുളള ഭൂമിയുടെയും വീടിന്റെയും ഫയല്‍ð ഗവണ്‍മെന്റിന്ð തിരിച്ച് എത്തിക്കാന്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകും. മാനുഷിക പരിഗണനയുടെ പേരിð ഇത്തരം നടപടികള്‍ നടത്തിയിട്ടും വസ്തുതകള്‍ മനസ്സിലാക്കാതെ ചില തല്‍പ്പരകക്ഷികള്‍ നടത്തുó പ്രചരണം ജനങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Latest