Connect with us

Palakkad

ഹസനിയ്യ സ്റ്റുഡന്റ് പാര്‍ലിമെന്റ് സമാപിച്ചു

Published

|

Last Updated

ഹസനിയ്യ നഗര്‍: ഹസനിയ്യ വിദ്യാര്‍ഥി സംഘടന അന്‍വാറുല്‍ ഉലും സ്റ്റുഡന്റ് അസോസിയേഷന്‍ വര്‍ഷം തോറും നടത്തി വരാറുള്ള സ്റ്റുഡന്റ് പാര്‍ലിമെന്റിന്റെ ഒന്നാം സിറ്റിംഗ് സമാപിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ ഒന്നാം സെന്‍ഷനില്‍ സ്പീക്കര്‍ അബ്ദുസമദ് സഭയെ അഭിബോധന ചെയ്തു.
രണ്ടാം സെന്‍ഷനില്‍ ഹദീസ്, ഫിഖ്ഹ്, നഹ്‌വ് എന്നി വിഷയങ്ങളില്‍ ചോദ്യോത്തരവും രാഷ്ടഭരണം, ഇസ്‌ലാമിക നാഗരികത, മുസാഫര്‍ നഗര്‍ കലാപം വിഷയങ്ങളില്‍ പ്രമേയാവതരണം നടത്തി. പാര്‍ലമെന്റ് സെക്രട്ടറി ജാവദ് വയനാട് സ്വാഗതം പറഞ്ഞു. അബ്ദുറശീദ് അമ്പലപ്പാറ ഖിറാഅത്തും നടത്തി.

 

---- facebook comment plugin here -----

Latest