Connect with us

Wayanad

എസ് വൈ എസ് നീലഗിരി ജില്ലാ പാഠശാല ഇന്ന് തുടങ്ങും

Published

|

Last Updated

ഗൂഡല്ലൂര്‍: സംഘശാക്തീകരണം ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി നടത്തുന്ന പാഠശാലയുടെഭാഗമായി നടക്കുന്ന എസ് വൈ എസ് നീലഗിരി ജില്ലാ പാഠശാല ഇന്ന് വൈകുന്നേരം നാല് മണിക്ക് പാടന്തറ മര്‍കസില്‍ നടക്കും.
സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച കര്‍മ്മപദ്ധതിയുടെ പ്രയോഗവത്കരണം പാഠശാലയിലൂടെ വഴിതുറക്കും. ഒരുവര്‍ഷക്കാലം സംഘടന പുന്നോട്ട് വെക്കുന്ന കര്‍മ്മമേഖല ദഅ#്‌വത്തും, സാന്ത്വനവുമാണ്. ദഅ#്‌വത്ത്, കാബിനറ്റ് സിസ്റ്റം എങ്ങനെ, സാന്ത്വനം, മോട്ടിവേഷന്‍, ഗ്രൂപ്പ് ചര്‍ച്ച തുടങ്ങിയവക്ക് സംസ്ഥാന-ജില്ലാനേതാക്കള്‍ നേതൃത്വം നല്‍കും. ക്യാമ്പ് രണ്ട് ദിവസം നീണ്ടുനില്‍ക്കും. ക്യാമ്പില്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങള്‍, സോണ്‍ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്യാമ്പ് അംഗങ്ങള്‍ കൃത്യസമയത്ത് മര്‍കസില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത്, സംഘടനാ കാര്യ പ്രസിഡന്റ് സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, സെക്രട്ടറി സലാം പന്തല്ലൂര്‍ എന്നിവര്‍ അറിയിച്ചു.

Latest