Connect with us

Palakkad

പാറാട്: കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: എസ് എസ് എഫ്‌

Published

|

Last Updated

പാലക്കാട്: കണ്ണൂര്‍ ജില്ലയിലെ പാറാട് ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തെക്കുറിച്ചും സുന്നിപ്രവര്‍ത്തകരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഇന്ന് വൈകീട്ട് നാലിന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജില്ലാനേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പാറാട് ബോംബ് നിര്‍മാണം സുന്നിപ്രവത്തകരെ ലക്ഷ്യമിട്ടാണെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ ബോംബ് നിര്‍മാണത്തെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നിഗൂഢ ശക്തികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് മണ്ണാര്‍ക്കാട്ട് എസ്എസ് എഫ് ജില്ലാ പ്രസിഡന്റ് പി സി അശ്‌റഫ് സഖാഫി അരിയൂര്‍, ചെര്‍പ്പുളശ്ശേരിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട്, പാലക്കാട് തൗഫീഫ് അല്‍ഹസനി, കൊല്ലങ്കോട് നവാസ് പഴമ്പാലക്കോട്, ആലത്തൂരില്‍ റഫീഖ് കയിലിയാട്, തൃത്താലയില്‍ ജാബിര്‍ പടിഞ്ഞാറങ്ങാടി, പട്ടാമ്പിയില്‍ ജാബിര്‍ സഖാഫി, യൂസഫ് സഖാഫി വിളയൂര്‍ നേതൃത്വം നല്‍കും.

 

Latest