Connect with us

Palakkad

എസ് എസ് എഫ് ഡിവിഷന്‍ ക്യാമ്പ് നാളെ മുതല്‍

Published

|

Last Updated

കൊല്ലങ്കോട്: എസ് എസ് എഫ് ഡിവിഷന്‍ ക്യാമ്പ് നാളെ ഉച്ചക്ക് 12 മുതല്‍ ആറ് വരെ വടവന്നൂര്‍ കീഴ്ച്ചിറ സുന്നിമദ്‌റസയില്‍ നടക്കും. എസ് എസ് എഫ് ജില്ലാകള്‍ച്ചറല്‍ സെക്രട്ടറി നവാസ് പഴമ്പാലക്കോട് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാപധ്യാക്ഷന്‍ യൂസഫ് സഖാഫി വിളയൂര്‍, എസ് എസ് എഫ് സംസ്ഥാന സമിതിയംഗം യാഅഖൂബ് പൈലിപ്പുറം സെന്‍ഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ഡിവിഷന്‍ പ്രസിഡന്റ് ബശീര്‍ സഖാഫി വണ്ടിത്താവളം അധ്യക്ഷത വഹിക്കും. വിവിധ യൂനിറ്റ്, സെക്ടറുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക.
ഫാസില്‍ റഹ്മാന്‍ നണ്ടന്‍കിഴായ, ജലാലുദ്ദീന്‍ ഉലൂമി പുതുനഗരം, സിദ്ദീഖ് സഖാഫി നെന്മാറ, അനീഷ്ഖാന്‍ പുതുനഗരം. റിയാസുദ്ദീന്‍ മുസ് ലിയാര്‍ കീഴ്ച്ചിറ, അയ്യൂബ് ചീരണി പങ്കെടുക്കും.

Latest