Connect with us

Palakkad

മോളൂര്‍ സ്വലാത്ത് 13ന്‌

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: മോളൂര്‍ മഅ്ദിന്‍ മസ്വാലിഹുസുന്നയില്‍ മാസത്തില്‍ നടക്കുന്ന സ്വലാത്ത് മജ്‌ലിസ് 13ന് വൈകീട്ട് ഏഴിന് മഅ്ദിന്‍ ക്യാമ്പസില്‍ നടക്കും. ബുര്‍ദ, തസ്ബിഹ് നിസ്‌കാരം, സ്വലാത്തുല്‍ അവ്വാബീന്‍ എന്നിവ നടക്കും. സയ്യിദ് ഇബ്‌റാഹിം, ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും.
മുസ്തഫ ബാഖവി തെന്ന ഉത്‌ബോധനം നടത്തും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് അല്‍ ബുഖാരി നിലംപതി, ഹംസക്കോയ ബാഖവി കടലുണ്ടി, ഉമര്‍ ഫൈസി മാരായമംഗലം, ഇബ്‌റാഹിം സഖാഫി മോളൂര്‍, ശിഹാബ് സഖാഫി വെളിമുക്ക് തുടങ്ങിയവര്‍ സംബന്ധിക്കും.

Latest