Connect with us

Wayanad

കാരാപ്പുഴ പുനരധിവാസം: ഊര്‍ജിത നടപടികള്‍ക്ക് നിര്‍ദേശം

Published

|

Last Updated

കല്‍പറ്റ: കാരാപ്പുഴ ജലസേചന പദ്ധതി പ്രദേശത്തു നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ കാര്യത്തില്‍ അപാകതകള്‍ പരിഹരിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം പുനരധിവാസത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കി. പുനരധിവാസ പാക്കേജില്‍പ്പെടുത്തി ഭൂമി നല്‍കിയിട്ടുള്ളവര്‍ക്ക് ഉടന്‍ പട്ടയം നല്‍കും. ഇതിനായി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വ്വെ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും.
ഗുണഭോക്താക്കളുടെ അന്തിമ പട്ടിക കുറ്റമറ്റ രീതിയില്‍ തയ്യാറാക്കി ജലസേചന വകുപ്പിന് നല്‍കാന്‍ ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പദ്ധതി പ്രകാരം വീടുകള്‍ വെച്ച് നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ജീവിത യോഗ്യമല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും. ഇതിനായി നിലവിലുള്ള വീടുകള്‍ നവീകരിക്കുന്നതും പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണനയിലുണ്ട്. ജലസേചന വകുപ്പാണ് ഇതിന്റെ ചുമതല വഹിക്കുക. കാരാപ്പുഴ പുനരധിവാസം സംബന്ധിച്ച് സംസ്ഥാന നിയമസ‘യുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ജില്ല സന്ദര്‍ശിച്ച വേളയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പട്ടികവര്‍ഗ വികസന വകുപ്പ് അടിയന്തിര നടപടികള്‍ക്കായി നിര്‍ദേശം നല്‍കിയത്. ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോയി ജോണിന്റെ അധ്യക്ഷതയിലാണ് കലക്ടറേറ്റില്‍ യോഗം ചേര്‍ന്നത്.

ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു. ബി.ആര്‍.ജി.എഫ് പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികള്‍ റദ്ദാക്കുന്നതിന് ആസൂത്രണ സമിതി തീരുമാനം ബി.ആര്‍.ജി.എഫ്. പദ്ധതിക്ക് കീഴില്‍ പ്രൊജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടും പ്രവൃത്തികള്‍ തുടങ്ങാത്ത ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ റദ്ദാക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. 2010-11 വര്‍ഷം വരെ അംഗീകാരം ലഭിച്ച പ്രൊജക്ടുകളാണ് ഇത്തരത്തില്‍ റദ്ദാക്കുക. ജില്ലാ ആസൂത്രണ സമിതിയുടെയും ജില്ലാ ദാരിദ്ര്യലഘൂകരണ യൂണിറ്റിന്റേയും നേതൃത്വത്തില്‍ ഇതുവരെ ആരംഭിക്കാത്ത പദ്ധതികളുടെ ‘ഭൗതിക പരിശോധന നടത്തും.
പരിശോധനയുടെ അടിസ്ഥാനത്തില്‍ നാളിതുവരെ പ്രവൃത്തികള്‍ തുടങ്ങാത്ത പദ്ധതികള്‍ റദ്ദുചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി അറിയിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി തുക വിനിയോഗത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും സാമ്പത്തിക വര്‍ഷത്തിന്റെ പാതി പിന്നിട്ടിട്ടും തുക വിനിയോഗിക്കുന്നതില്‍ അമാന്തം കാണിക്കുകയാണ്. എം.പി. ഫണ്ടടക്കമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുക വിനിയോഗത്തിലുള്ള കുറവ് ‘ഭാവിയില്‍ ഫണ്ട് ലഭിക്കുന്നതിന്‌പോലും തടസ്സം നേരിടുമെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാതഭക്ഷണം പരിപാടി ഹൈസ്‌കൂളുകളില്‍ നടപ്പാക്കുന്നതിന് വിഹിതം വകയിരുത്താതിരുന്ന ഗ്രാമപഞ്ചായത്തുകളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അറിയിച്ചു.

ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി മുടങ്ങുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതി ഭേദഗതി സമയത്ത് ഗ്രാമപഞ്ചായത്തുകള്‍ ഇതിനാവശ്യമായ തുക വകയിരുത്തണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി

.തദ്ദേശ‘ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം അവലോകനം ചെയ്യുന്നതിനായി ആസൂത്രണ സമിതി സംഘടിപ്പിക്കുന്ന ബ്ലോക്കുതല അവലോകന യോഗങ്ങളില്‍ സംബന്ധിക്കാത്ത നിര്‍വഹണ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഫലപ്രദമായ പദ്ധതി അവലോകനത്തിന് ഉദേ്യാഗസ്ഥരുടെ ആത്മാര്‍ഥമായ സഹകരണം കൂടിയെതീരുമെന്ന് പ്രമേയം അവതരിപ്പിച്ച ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ കെ റഷീദ് അറിയിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ‘രണ സ്ഥാപനങ്ങളെ കളക്ടറേറ്റ്, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബന്ധപ്പെടുത്തുന്നതിനും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമൊരുക്കുന്നതിനുമുള്ള പദ്ധതി നവംബറില്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജില്ലയില്‍ ഈ സംവിധാനം നിലവില്‍ വരുന്നതെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം. എന്‍.ടി. മാത്യു, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

Latest