Connect with us

Palakkad

അട്ടപ്പാടികോട്ടത്തറ ആശുപത്രിയില്‍ വന്ധ്യംകരണ മെഡിക്കല്‍ ക്യാമ്പ് നിര്‍ത്തിവെച്ചു

Published

|

Last Updated

പാലക്കാട്: ദേശീയ കുടുംബാസൂത്രണത്തിന്റെ ഭാഗമായി അട്ടപ്പാടികോട്ടത്തറ ആശുപത്രിയില്‍ സംഘടിപ്പിച്ച വന്ധ്യം കരണ മെഡിക്കല്‍ ക്യാമ്പ് പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിനിടെ വിവിധസംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് പട്ടികജാതി- പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഇടപെട്ട് മെഡിക്കല്‍ ക്യാമ്പ് നിര്‍ത്തിവെച്ചത്. ഇതോടെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ തേടിയെത്തിയ ആദിവാസി വനിതകള്‍ ശസ്ത്രക്രിയക്ക് വിധേയരാകാതെ മടങ്ങി.
അട്ടപ്പാടിയിലെ ആദിവാസി സംഘടനയായ തമ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടക്കാതെ പോയത്. ശസ്ത്രക്രിയക്കെത്തിയ 38 സ്ത്രീകളില്‍ ഇരുപത് പേരും ആദിവാസി വിഭാഗക്കാരായിരുന്നു. ഇതില്‍ ഏഴ് കുട്ടികളുള്ള ഒരു ആദിവാസി സ്ത്രീയും ഇതര വിഭാഗത്തില്‍പ്പെട്ട ഏഴ് വനിതകളുമാണ് ശസ്ത്രക്രിയക്ക് വിധേയരായത്. അട്ടപ്പാടിയില്‍ വന്ധ്യംകരണശസ്ത്രക്രിയാ ക്യാമ്പുകള്‍ ഇല്ലാത്തതിനാല്‍ അംഗീകൃതമല്ലാത്ത ആരോഗ്യകേന്ദ്രങ്ങളിലെത്തി ശസ്ത്രക്രിയ നടത്തി രോഗബാധിതരായി കഴിയുന്ന നിരവധി ആദിവാസികള്‍ അട്ടപ്പാടിയിലെ ഊരുകളിലുണ്ട്.
ഇതാണ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നത്. ആദിവാസി വിഭാഗം വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരില്‍ വന്ധ്യംകരണം ശസ്ത്രക്രിയ അടിച്ചേല്‍പ്പിക്കുന്ന പ്രവണത അനുവദിക്കില്ലെന്ന് തമ്പ് ഭാരവാഹികള്‍ പറഞ്ഞു. അതേസമയം അനീമിയയും വിളര്‍ച്ചാ രോഗങ്ങളും പിടിപെട്ട് ഇനിയും പ്രസവിക്കാന്‍ തക്കആരോഗ്യമില്ലാത്ത നിരവധിപേരാണ് ഊരുകളിലുള്ളതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കൂടാതെ ജനിക്കുന്ന കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് ആരോഗ്യവകുപ്പിന്റെ ചുമതലയാണെന്നും നാല് കുട്ടികളെങ്കിലുമില്ലാത്ത ആരേയും ശസ്ത്രക്രിയക്ക് കൊണ്ടുവന്നിട്ടില്ലെന്നും അഡീഷണല്‍ ഡി എംഒ ഡോ. പ്രഭുദാസ് പറഞ്ഞു.
ഒന്നോ, രണ്ടോ കുട്ടികളുള്ള സ്ത്രീകളെ വന്ധീകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നില്ലെന്ന് കോട്ടത്തറ ട്രൈബല്‍ സെപ്ഷ്യാലിറ്റി ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ഇബ്‌റാഹിം പറയുന്നത്.——അതേ സമയം േൈഗനക്കോളജിസ്റ്റ് ഡോക്ടര്‍മാര്‍ അട്ടപ്പാടിയില്‍ ആശുപത്രകളില്ലെന്നും ഓപ്പറേഷന്‍ തുടങ്ങിയവ പാലക്കാട് ജില്ലാശുപത്രിയില്‍ നടത്തുന്നതെന്ന് ആദിവാസി സംഘടനകള്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കടുക്കുപ്പിക്കുന്നതിനായി വിവിധ ആദിവാസി ഊരുകളില്‍ നിന്നും ഇരുപതോളം പേരെയാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചിരുന്നത്.— മന്ത്രി ഇടപെട്ട് താല്‍ക്കാലികമായി ക്യാമ്പ് നിര്‍ത്തിവെച്ചെങ്കിലും അട്ടപ്പാടിയില്‍ വന്ധീകരണ ശസ്ത്രക്രിയ നിര്‍ത്താലക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നവശ്യവും ശക്തമായിട്ടുണ്ട്.