Connect with us

Palakkad

മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി പതിനൊന്നിന്

Published

|

Last Updated

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 11 ന് നടത്തുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു. ഇതിനു മുന്നോടിയായി ജില്ലാതല സ്‌ക്രീനിംഗ് കമ്മിറ്റി ഒക്‌ടോബര്‍ 28 ന് ചേരും.
ജില്ലയുടെ ചുമതലയുള്ള ടൂറിസം മന്ത്രി എ പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ രാവിലെ ഒമ്പതിന് കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലാണ് സ്‌ക്രിനിംഗ് കമ്മിറ്റി യോഗം ചേരുക. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. സ്‌ക്രീനിംഗ് കമ്മിറ്റിയായിരിക്കും ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നേരിട്ട് പരിഹരിക്കേണ്ട പരാതികള്‍ കണ്ടെത്തുക. ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഇതുവരെ 18480 പരാതികളാണ് ലഭിച്ചത്. ഇതില്‍ 12548 പരാതികള്‍ എ പി എല്‍ കാര്‍ഡുകള്‍ ബി പിഎല്‍ ആക്കുന്നത് സംബന്ധിച്ചുള്ളവയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ച് 1523 പരാതികള്‍ ലഭിച്ചിട്ടുണ്ട്. മറ്റ് പരാതികളുടെ വിശദാംശങ്ങള്‍.വികലാംഗര്‍ക്കുളള സഹായം – 213, വീട്, സ്ഥലം – 872, ജോലി – 371, പോലീസ് സഹായം – 21, വൈദ്യുതി, വെളളം – 137, വീട് നമ്പര്‍ – 36, ഗതാഗതം – 71, സ്‌കൂള്‍ വിദ്യാഭ്യാസം – 54, ആരോഗ്യം – 267, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനം/മാലിന്യ നിര്‍മ്മാര്‍ജനം – 47, റോഡ്/കെട്ടിടം അറ്റകുറ്റപ്പണി – 180, പി എസ് സി- 47, സഹകരണസംഘം – 11, ലോണുകള്‍ – 235, പട്ടയം – 686, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ – 53, മറ്റ് സേവനങ്ങള്‍ – 1108.

Latest