Connect with us

Palakkad

വടക്കഞ്ചേരിയില്‍ മോഷണപരമ്പര

Published

|

Last Updated

വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ മോഷണപരമ്പര തുടരുന്നു. മുമ്പ് പോലീസ്‌സ്‌റ്റേഷന് സമീപത്തെ കടകളിലായി നടന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ സമീപ പ്രദേശങ്ങളിലാണ് മോഷണം തുടരുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം അധികവും. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കാരയന്‍ങ്കാട് മേഖലയില്‍ രണ്ട് വീടുകളില്‍ മോഷണം നടത്താന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി. കാരയന്‍ങ്കാട് മൂസയുടെ വീട്ടിലും മണ്ണാംപറമ്പ് മുഹമ്മദ് കുട്ടിയുടെ വീട്ടിലുമാണ് ശ്രമം നടന്നത്.
പ്രഭാത നിസ്‌കാരത്തിന് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മഞ്ഞപ്ര മേഖലയില്‍ വിവിധ ക്ഷേത്രങ്ങളിലയി മോഷണം നടന്നു കുറുമാലി ഗവതക്ഷേത്രത്തില്‍ നിന്നും ഹുണ്ടിക പൊളിച്ച് പണം കവര്‍ന്നു. 10,000 രൂപയോളം നഷ്ടം കണക്കാക്കുന്നു.
മുടപ്പല്ലൂര്‍ ക്ഷേത്രത്തില്‍ മോഷണം നടന്നവിവരം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറിയുന്നത്. അഴീക്കുളങ്ങര ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന ഹുണ്ടികതകര്‍ത്ത് മോഷ്ടാക്കള്‍ പണം കവര്‍ന്നു. 3000 രൂപയോളം നഷ്ടമായതായി കണക്കാക്കുന്നു.
സം”വസ്ഥലത്ത് ആലത്തൂര്‍ എ എസ് പി കെ കാര്‍ത്തിക, വടക്കഞ്ചരി സബ് ഇന്‍സ്‌പെക്ടര്‍ ബിനുതോമസ്, വിരലടയാള വിദഗധര്‍, ഡോഗ് സ്വകാഡ് എന്നിവര്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി.

Latest