Connect with us

Kasargod

സ്‌കൂള്‍ കെട്ടിടത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ നടപടി സ്വീകരിക്കും: എം എല്‍ എ

Published

|

Last Updated

കുമ്പള: ഹേരൂര്‍ മീപ്പിരി സ്‌കൂള്‍ കെട്ടിടത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ അറിയിച്ചു. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനും സംസ്ഥാന അവാര്‍ഡു ജേതാവുമായ സി എച്ച് ശങ്കര കാമത്തിനു നല്‍കിയ സ്വീകരണത്തിനിടയിലാണ് എം എല്‍ എ സ്‌കൂളിന്റെ അപര്യാപ്തത പരിഹരിക്കുമെന്ന് ഉറപ്പ് പറഞ്ഞത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ആഇശത്ത് താഹിറ അധ്യാപകനെ പൊന്നാട അണിയിച്ചു. പി ടി എ പ്രസിഡന്റ് പി മുഹമ്മദ് നിവേദന സമര്‍പണം നടത്തി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ സുജാത, ജില്ലാ പഞ്ചയത്ത് അംഗം എ കെ എം അഷ്‌റഫ്, ഗ്രാമ പഞ്ചായത്ത് അംഗം ബി പി മുഹമ്മദ്, എ ഇ ഒ സദാശിവ നായക്, എസ് എം സി ചെയര്‍മാന്‍ അബ്ദുര്‍ റഹ്മാന്‍ മീപ്പിരി, മദര്‍ പി ടി എ പ്രസിഡന്റ് നഫീസ, പി മുഹമ്മദ്, സി ശങ്കര കാമത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഹെഡ് മാസ്റ്റര്‍ കെ രവി സ്വാഗതവും പ്രിന്‍സിപ്പാല്‍ സോമു തോമസ് നന്ദിയും പറഞ്ഞു.

Latest