Connect with us

Kasargod

പഠന തീരം: കാസര്‍കോട് സോണില്‍ അന്തിമരൂപമായി

Published

|

Last Updated

കാസര്‍കോട്: ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അജയ്യമുന്നേറ്റത്തിന് ഉപയോഗപ്പെടുത്താന്‍ സമഗ്രപരിശീലനവും സംഘടനാ ശാക്തീകരണവും ലക്ഷ്യംവെച്ച് എസ് വൈ എസ് ആവിഷ്‌കരിച്ച സംഘടനാ സ്‌കൂള്‍ ഭാഗമായുള്ള പഠനതീരം സര്‍ക്കിള്‍ പ്രവര്‍ത്തന ക്യാമ്പുകള്‍ക്ക് കാസര്‍കോട് സോണില്‍ അന്തിമരൂപമായി.
ബദിയഡുക്ക സര്‍ക്കിള്‍ പഠനതീരത്തിന് എം പി അബ്ദുല്ല ഫൈസി നെക്രാജെ, ജില്ലാ ക്ഷേമകാര്യ സെക്രട്ടറി ഹസ്ബുല്ലാഹ് തളങ്കര, സോണ്‍ ജനറല്‍സെക്രട്ടറി കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാസര്‍കോട് സര്‍ക്കിള്‍ പഠനതീരം ഇന്ന് ഉച്ചതിരിഞ്ഞ് 1.30 മുതല്‍ വിദ്യാനഗര്‍ സഅദിയ്യ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ ക്ഷേമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അഹ്‌ലുസ്സുന്നയുടെ ആദര്‍ശം, ദഅ്‌വത്ത്: പ്രാധാന്യം-മഹത്വം, പദ്ധതി പഠനം, വിദാഅ് തുടങ്ങിയ സെഷനുകള്‍ നടക്കും. വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, റഫീഖ് സഅദി ദേലംപാടി, ബശീര്‍ പുളിക്കൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മുളിയാര്‍ സര്‍ക്കിളില്‍ നാളെയും മധൂര്‍ സര്‍ക്കിളില്‍ 13നും പഠനതീരം സംഘടിപ്പിക്കും.

---- facebook comment plugin here -----

Latest