Connect with us

Kasargod

ജില്ലാ എസ് വൈ എസ് ബി കെ അബ്ദുല്ല ഹാജി അനുസ്മരണം 13ന്

Published

|

Last Updated

കാസര്‍കോട്: കഴിഞ്ഞ ദിവസം നിര്യാതനായ എസ് വൈ എസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന ബേര്‍ക്ക ബി കെ അബ്ദുല്ല ഹാജിയുടെ പേരില്‍ അനുസ്മരണവും തഹ്‌ലീല്‍ സംഗമവും 13ന് വൈകിട്ട് നാലുമണിക്ക് ജില്ലാ സുന്നി സെന്ററില്‍ നടക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും പരിപാടിക്ക് നേതൃത്വം നല്‍കും. പരിപാടി വിജയിപ്പിക്കാന്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയും ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരും അഭ്യര്‍ഥിച്ചു.