Connect with us

Kasargod

സുഷമയുടെ മരണം; പോലീസ് കേസെടുത്തു

Published

|

Last Updated

കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകരയിലെ പി സുഷമ കുവൈത്തിലെ കെട്ടിടത്തില്‍ നിന്ന് വീണ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സുഷമയുടെ മരണം ആത്മഹത്യയല്ലെന്നും അതുകൊണ്ടുതന്നെ മരണത്തില്‍ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് അമ്പലത്തുകര പൊറോല വീട്ടില്‍ കെ വി കുഞ്ഞികൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സെപ്തംബര്‍ 24ന് രാവിലെ കുവൈത്ത് സമയം 10 മണിയോടെയാണ് സുഷമ കുവൈത്ത് സിറ്റിക്കടുത്തുള്ള ഫര്‍വാനിയ ബ്ലോക്ക് അഞ്ചില്‍ അര്‍ബീദ് ബില്‍ഡിംഗിനടുത്തുള്ള ഫഌറ്റ് സമുച്ഛയത്തിലെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഭര്‍ത്താവ് കാഞ്ഞങ്ങാട് കുശാല്‍നഗറിലെ പ്രകാശനോടൊപ്പം ഫഌറ്റില്‍ താമസിച്ചുവരുന്നതിനിടയിലാണ് സുഷമ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. കുവൈത്ത് സിറ്റിയിലുള്ള പൈപ്പ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഓയില്‍ സര്‍വ്വീസ് എന്ന കമ്പനിയില്‍ പര്‍ച്ചേഴ്‌സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു സുഷമ.

---- facebook comment plugin here -----

Latest